മണല്കാട്ടില്‍ ഒരു കൂടിക്കാഴ്ച.
അഞ്ജാതവും നിഗൂഢവുമായ മണല്കാട്ടിലെ സംഗേതത്തില്‍ ചില ബ്ലഗാക്കള്‍ ഒത്തുചേര്ന്നു. പല വിഷയങ്ങളും ചര്‍ച്ച ചെയ്തു ഒത്തുതീര്‍പ്പാക്കി. കൂടിക്കാഴ്ചയുടെ ചില ദൃശ്യങ്ങള്‍.
ഈ ബ്ലഗാവിനെ ഉദ്ദേശിച്ച് മാത്രമാണു് 180 കീ.മീ. ദൂരത്തുള്ള മനുഷ്യവാസമില്ലാത്ത മണല്ക്കാട്ടിലേക്ക് പോകാന് ഇടയായത്. ബ്ലഗാവിനു് സ്വരം താഴ്ത്തി സംസാരിക്കാന് കഴിയില്ല എന്നൊരു വൈകല്യമുണ്ട്.
പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്ത ചില വിഷയങ്ങള്‍ പയറ്റി തീര്‍ക്കുകയും ചെയ്തു്.
ഇതിനുള്ളില് എവിടെയോ ഒരു Dingolapi thendikurupp എന്ന "പൂച്ചാണ്ടിയെ "കണ്ടല്ലോ
ഭക്ഷണങ്ങളിലെ വിഷാംശം പരിശോദിക്കുന്നതില് പ്രത്യേക പരിശീലനമുള്ള ഒരു ബ്ലഗാവാണു് അവര്‍ കൂടെക്കൂട്ടിയിരുന്നു
വീണ്ടും വീണ്ടും ഭക്ഷണങ്ങള് പരിശോധിക്കുന്നു.
ഫോട്ടോഗ്രാഫറിനെ ഈ ബ്ലഗാവ് ഫലം ചൂണ്ടി ഭീഷണി പെടുത്തുകയുണ്ടായി.
ഈ ബ്ലഗാവ് ഒന്നും പറഞ്ഞില്ല, യോഗം പിരിയുന്നവരെ കവിതയിലൂടെ മാത്രം പല കാര്യങ്ങളും പറഞ്ഞു. ആര്‍ക്കും ഒന്നും മനസിലായില്ല.
കവി എത്ര ശ്രമിച്ചിട്ടും മരം അനങ്ങിയില്ല
ഒരു കവിത ജനിക്കുന്നു
കവിത ചൊല്ലി തീര്ന്നതും കവിയുടെ തലക്കിട്ട് ദില്ബന് ഒരു പെട പെടച്ചു
വിചാരത്തിനിടയില്‍
ഇദ്ദേഹം തന്റെ വിചാരങ്ങള് കൊണ്ടു മാത്രം തണുപ്പിനെ ചെറുക്കാനുള്ള യോഗാസനം പഠിപ്പിക്കുകയായിരുന്നു. കണ്ണുകള്ക്കും കാമറക്കും അദൃശ്യമായ വിവ്ധ "വിരല്" ആസനങ്ങള് അദ്ദേഹം എല്ലാവരെയും കാണിച്ചുകൊടുത്തു.
കവി പാടി, "ഹാ വാഹനം, ഹാ വാഹനം, അധികതുംഗപദത്തില്‍ വാഹനം, വാഹനമൂലം ശിരഃപീഡനം , വാഹനമൂലം ശിരഃപീഡനം"
തലമണ്ടയില്‍ പിള്ളേര്‍ വണ്ടി ഓട്ടിച്ച് കേറ്റുമെന്നും അത് കാരണം തലവേദന വരും എന്ന് പറഞ്ഞതാണു്. ആര്‍ക്കും ഒന്നും മനസിലായില്ല.
അപ്പോഴാണു ആ വാഹനം ബ്ലഗക്കന്മാരുടെ തലക്കുമീതെ വന്നത്. പിന്നെല്ലാം വളരെ പെട്ടന്നായിരുന്നു...
വാഹനം തലയില് വീഴുന്നത് അവസാനം കണ്ട ബ്ലഗാവ് ഇദ്ദേഹമായിരുന്നു.
സത്യമായിട്ടും ഞാന്‍ മിണ്ടിയിട്ടില്ല. വേണമെങ്കില്‍ ആ ആട്ടിങ്കുട്ടികളോട് ചോദീര്. ചുമ്മാതാ,
ReplyDeleteഎല്ലാം മായ
(എന്നാലും കാട്ടിലും കടലിനും പോകണമെങ്കില്‍ കൈപ്പിള്ളിയുടെ കൂടെ പോകണം, തള്ളിക്കൊടുത്ത അറബിപ്പയ്യന്റെ കാറിന്റെ പേര് എന്തണ്ണാ ?)
suzuki vitara
ReplyDeleteചിത്രങ്ങള്‍ കലക്കി :)
ReplyDeleteകുറു കൈ വയ്ക്കുമെന്ന് വിത്സണ്‍ പറഞ്ഞ് കേട്ടിട്ടുണ്ട്, ഇഷ്ടിക വച്ചാകുമെന്ന് കൈപ്പള്ളിയുടെ പടം, എന്റെ അനുഭവത്തില്‍ എന്തു നല്ല സുഹൃത്തിനെയാണ് ഇവന്മാര്‍ ഇങ്ങനെയൊക്കെ അധിക്ഷേപിക്കുന്നത്, എന്റെ കുറൂ.. നിന്റെ ഒരു യോഗം
ReplyDeleteഇതെല്ലാം ആരെടുത്തതാണെന്ന് എനിക്കുപോലും അറിയില്ല. എന്റെ കാമറയിലാണെന്നു മാത്രം. So the credit goes to all
ReplyDeleteഹഹഹ്!!!!
ReplyDelete\
സത്യത്തില്‍ ഈ മീറ്റിനു കാരണ ഭൂതന്‍ ഞാനല്ലേ????????????
എന്നെ പറ്റി ഒന്നും പരാമര്‍ശിച്ചകണ്ടില്ല
പ്രതിഷേധിക്കുന്നു!!!!
അടുത്തുതന്നെ എന്റ് എഒരു പോസ്റ്റ് പ്രതീക്ഷിക്കാമ്ം |കൈപ്പള്ളിക്കെന്താ കൊമ്പുണ്ടോ????|
ഇടിവാള്‍
ReplyDeleteപ്രതിഷേധം ഞാന്‍ സ്വീകരിച്ചു.
ഒരു പ്രതിഷേധം ഇങ്ങോട്ടുവന്നാല്‍ തിരിച്ചൊരണ്ണം അങ്ങോട്ടെന്നല്ലെ മുനി തോന്നിവാസാനന്ദന്‍ പറഞ്ഞിരിക്കുന്നത്.
അടുത്ത മണല്ക്കാട് മീറ്റില്‍ ഇടിവാളിനു് എഷ്ടിക പ്രയോഗം ഉണ്ടായിരിക്കും.
അടിക്കുറിപ്പുകള്‍ ഉഗ്രന്‍ :)
ReplyDeleteകൈപ്പള്ളിക്കെന്താ കൊമ്പുണ്ടോ????
ReplyDeletehttp://vmdubai.blogspot.com/2008/01/1.html
ബാക്കി അടുത്ത പോസ്റ്റില്‍ ;)
ആഹാ! അത്രക്കാായാ???
നാലു പുലികള്‍ എന്നാക്കാമായിരുന്നു തലക്കെട്ട്.
ReplyDeleteകൈപ്പള്ളി മാഷേ...
ReplyDeleteനല്ല ചിത്രങ്ങളും വിവരണവും.
:)
അടുത്ത മണല്‍ക്കാട് മീറ്റ് ഉണ്ടെങ്കില്‍ എന്നെയും വിളിക്കണേ ചേട്ടന്മാരേ...
ReplyDelete(വിത്സാ... ഒരു വാക്ക് മിണ്ടിയില്ല.. കണ്ടോളാം!)
:-(
...ന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ ഞാനുമുണ്ടാകുമായിരുന്നു...
ReplyDeleteവിചാരിപ്പുകാരന്‍റെ കൈപ്പടമെന്ത്യേ...
അറേബ്യന്‍ പുള്ളീപ്പുലികള്‍ ! കൊള്ളാം അണ്ണാ,പോട്ടവും അടിക്കുറിപ്പുകളും.
ReplyDeleteചാത്തനേറ്: ബാക്കി പടങ്ങളു വേറേ എങ്ങാണ്ടിട്ടിട്ടുണ്ടെല്‍ ലിങ്കു തരാവോ?
ReplyDeleteദില്‍ബൂ നീ സ്ലിമ്മായാ?