January 08, 2009
സാലിം സയീദ്
സാലിം സയീദ് ബോട്ട് ഉടമയാണു്. ഷാർജ്ജയിൽ കടലോരപ്രദേശമായ അൽ ഖാനിൽ മത്സ്യബന്ധനം നടത്തി ജീവിച്ച അനേകം കുടുമ്പങ്ങളിൽ ഒരാൾ. ഇന്നു അൽ ഖാനിൽ ആ ഗ്രാമമില്ല. പതിനഞ്ചു വർഷം മുമ്പ് ഗ്രാമവാസികളെ അവിടെ നിന്നും കുടിയോഴിപ്പിച്ചു നഗരത്തിൽ പുത്തൻ വീടുകളിൽ പുനരധിവസിപ്പിച്ചു. അൽ ഖാൻ ഗ്രാമം Museum Department ഏറ്റെടുത്തു് അവിടെ ഒരു ഗംഭീരം National Aquarium നിർമിച്ചു.
സാലിം സായിദിന്റെ മക്കൾ ആരും തന്നെ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടില്ല. ഷാർജ്ജ മത്സ്യ ചന്തയിൽ ബോട്ടുകൾ അടുക്കുമ്പോൾ പണ്ടുണ്ടായിരുന്ന ലേലം വിളി ബഹളം ഒന്നും ഇപ്പോഴില്ല. എല്ലാം ശാന്തം. കച്ചവടം വളരെ കുറവാണു്, ബോട്ടുകളും. പക്ഷെ സാലിം എന്നും രാവിലെ കടൽ കാണാൻ ഇറങ്ങും. പോട്ടം പിടിക്കണ അണ്ണനെ കണ്ടപ്പോൾ സാലിം പെട്ടന്നു പോയി വണ്ടിയിൽ നിന്നും Jacket എടുത്തണിഞ്ഞു് സുന്ദരനായി. I give you Salim Saeed.
Subscribe to:
Post Comments (Atom)
©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.
സലീം സയിദിന്റെ മനസ്സ് തൊട്ടറിഞ്ഞപോലെ, ന്റെ ചന്തിയിലിപ്പൊഴും ആ ഒരു നല്ലകാലത്തിന്റെ തഴമ്പുണ്ടെന്ന് പ്രൌഡിയോടെ വിളിച്ചുപറയുമ്പോലൊരു ചിത്രം!!
ReplyDeleteവിയറ്റ്നാം കോളനി എന്ന ചിത്രത്തിലെ നെടുമുടി വേണു അവതരിപ്പിച്ച കഥാപത്രത്തെ ചുമ്മാതോര്‍ത്തു പോയി!
(ആദ്യചിത്രത്തോട് അനുകമ്പയില്ല.)
salim saeed ന്റെ വലതുവശത്തു wiremesh കുട്ടകള്‍ കാണുന്നു, അതെന്താണ് ?
ReplyDeleteപണ്ട് ഞങ്ങള്‍ മീന്‍ മേടിക്കാന്‍ പോയിരുന്ന സ്ഥലമാണോ ഇത്? ഏറെ മാറിയിരിക്കുന്നു!
ReplyDeleteThis comment has been removed by the author.
ReplyDeleteപരിചയപ്പെടുത്തലിന് നന്ദി...
ReplyDeleteഓ.ടോ.
'നല്ലൊരു ചിത്രത്തിന്റെ നടുവില്‍ വലിയൊരു വാട്ടര്‍മാര്‍ക്ക് കണ്ട് ഞാന്‍ ഞെട്ടി'.. ഇത് പണ്ട് കൈപ്പള്ളി തന്നെ എന്നോട് പറഞ്ഞതാണ്. (തൂക്കണാം കുരുവിയുടെ ഒരു പടത്തെപറ്റി..) എന്നിട്ടിപ്പോള്‍ സ്വന്തമായി വാട്ടര്‍മാര്‍ക്ക് ഇടാന്‍ തുടങ്ങിയോ? എന്തു പറ്റി?
അനില്‍ശ്രീ...
ReplyDeleteഅന്നു ഞാൻ അങ്ങനെ പറഞ്ഞതിനു ശേഷം ലോകം ഒരുപാടു് മാറിപ്പോയി. ഫോട്ടോ മോഷണം ഇത്രയും രൂക്ഷമാണെന്നു അറിയില്ലായിരുന്നു.
ചില 'ഡിജൈനർമാർ' പണിയെടുക്കുന്നതു് മഹാ ചെറ്റ advertising companyകളിലാണു്. ഇവിടങ്ങളിൽ കാശു മുടക്കി പോട്ടങ്ങൾ വാങ്ങുന്ന ഏർപ്പാടില്ല. ഇന്റർനെറ്റിൽ നിന്നും അടിച്ചുമാറ്റൽ പണിയാണു് സ്ഥിരം ചെയ്യുന്നതു്.
അന്നു് ഞാൻ അനിലിനോടു് പറഞ്ഞതു് തിരിച്ചെടുത്തു, ഇനിമേൽ ഫോട്ടോയിൽ വാട്ടർമാർക്ക് ഇട്ടില്ലേൽ ഞാൻ വഴക്കു് പറയും.