January 07, 2009
തീർത്ഥാടനം -2
വംശനാശ ഭീഷണി നേരിടുന്ന വൃക്ഷം
ഇമറാത്തിൽ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വൃക്ഷമാണു് ഗഫ് (Prosopis cineraria). പക്ഷികൾക്കും ചെറുപ്രാണികൾക്കും കൂടുകൂട്ടി പാർക്കാനും, ഈ പ്രദേശത്തിന്റെ മണ്ണൊലിപ്പ് തടയാനും, മണ്ണിൽ nitrogenന്റെ അളവു കൂട്ടാനും ഈ വൃക്ഷം സഹായകരമാണു്. ഗഫ് വൃക്ഷത്തെ സംരക്ഷിക്കേണ്ടതു് ഈ പ്രദേശത്തിന്റെ ആവശ്യമാണു്. 30 വർഷം മുമ്പ് ഇമറാത്തിൽ അനേകം ഗഫ് മരങ്ങൾ ഉണ്ടായിരുന്നു. ഇന്നു് അവ ചില park-കളിൽ മാത്രമായി ചുരുങ്ങി. നഗരത്തിന്റെ വളർച്ചയുടെ ഭാഗമായി ഇവ നഷ്ടമായി തുടങ്ങിയിരിക്കുന്നു. ഭൂരിഭാഗം പ്രവാസികൾ ഉൾപെടുന്ന പൊതുജനത്തിനും ഈ വൃക്ഷത്തെ കുറിച്ചു് ഒട്ടും അറിവില്ല്ല. Barbecue ചെയ്യാൻ ശിഖരങ്ങൾ ഒടിക്കുക, കെട്ടിട നിർമ്മാണത്തിനിടയിലും, ഇല കൊഴിയുന്നു എന്ന പേരിലും അനധികൃതമായി വെട്ടി നശിപ്പിക്കുക, തുടങ്ങിയ വിവരക്കേടുകൾ നമ്മളുടെ സ്വന്തം മല്ലൂസ് തന്നെ ചെയ്യുന്നതു പലപ്പോഴും കണ്ടിട്ടുണ്ടു്.
ഈ വൃക്ഷത്തെ ഇമറാത്തിന്റെ ദേശീയ വൃക്ഷമായി പ്രഖ്യാപിക്കാൻ പ്രകൃതിസ്നേഹികൾ പരിശ്രമിക്കുന്നുണ്ടു. ദേശീയ വൃക്ഷമായി പ്രഖ്യാപിക്കുന്നതുകൊണ്ടു വൃക്ഷത്തിനെ വംശനാശത്തിൽ നിന്നും ഒഴിവാക്കാനും കഴിയും. കൂടുതൽ വിവരം ഇവിടെ
Subscribe to:
Post Comments (Atom)
©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.
ഈ മല്ലൂസ് എവിടെ ചെന്നാലും പ്രശ്നക്കാരാണല്ലോ :).
ReplyDeleteഹമ്മച്ചീ എന്തൊരു ഫോട്ടോ?
ReplyDeleteഅണ്ണന്‍ പോട്ടം പിടിക്കുന്ന കാര്യത്തില്‍ പുള്ളിപ്പുലി തന്നെ കെട്ടാ...
ദേശീയ വൃക്ഷമായി പ്രഖ്യാപിച്ചാല്‍ ഒക്കെ മരം രക്ഷപ്പെടുമോ കൈപ്പള്ളീ? ഇന്ത്യയില്‍ രക്ഷപ്പെടില്ല...
Save trees, Save our Planet...
ഓ ടോ
ReplyDeleteആത്മാര്‍ത്ഥം എന്നാല്‍ സ്വന്തം ആവശ്യത്തിന് എന്ന് അര്‍ഥം. ചെറുപ്പത്തില്‍ മലയാളം പഠിക്കാത്തത് കൊണ്ട് ക്ഷമിച്ചിരിക്കുന്നു.
sincere എന്നതിനു നിഷ്കപടം എന്നു വേണമെങ്കില്‍ ഉപയോഗിക്കാം. അവസരോചിതമെങ്കില്‍ സത്യസന്ധം എന്നും.
എന്റമ്മേ!! കലക്കന്‍ പടംസ്!!!
ReplyDeleteഈ ഫാളിംഗ് റേയ്‌സിന്റെ എഫെക്റ്റ് എന്‍ഹാന്‍സ് ചെയ്യാന്‍ എന്ത് പ്രോസസിംഗാ ചെയ്യുന്നത്?
ഒരു സംശയം കൂടി. ഇത് HDRI പ്രോസസ്‌ഡ് ആണോ ?
ReplyDeleteഇതു എവിടെയാ സ്ഥലം.. നല്ല ചിത്രം... ഫോട്ടോഷോപ്പില്‍ എന്തെങ്കിലും ചെയ്തോ ? ...
ReplyDeleteസത്യം പറയാമല്ലോ, മരങ്ങള്‍ക്കിടയിലെ ഒരു ദരിദ്രവാസി എന്നെ ഇവനെ കരുതിയിരുന്നുള്ളൂ. ഒരു കിടിലം പടത്തിലൂടെ കൈപ്പള്ളി പകര്‍ന്ന അറിവുകള്‍ക്ക് നന്ദി.
ReplyDelete“തീര്‍ത്ഥാടനം“ എന്ന തലക്കെട്ട് തലക്കിട്ട് കൊട്ടുന്നു. പുണ്യസ്ഥലങ്ങളില്‍ തീര്‍ത്ഥടനം ചെയ്യുന്നു എന്നു കേട്ടിട്ടുണ്ട്, ഇതും പുണ്യസ്ഥലം തന്നെയോ.? വെറുതെ ചോദിച്ചതല്ല, ഒരു വണ്ടി നിറയെ ആള്‍ക്കാരെയും കേറ്റി പാട്ടും പാടി വരാന്‍ വകുപ്പുണ്ടോ എന്നറിയാനാ. :)
ReplyDeletekaippalli mashe, Great capture... even if it is not HDR processed, it will look great... but the processed one has got a creativity in it...
ReplyDelete[ boby ], Kichu $ (Dollar!) Chinnu
ReplyDeleteThis is a combination of two exposures.
സൂര്യകിരണങ്ങൾ ഉണ്ടാക്കിയതല്ല. അതു് കണ്ടതുകൊണ്ടു പോയി ഫോട്ടെ എടുത്തതാണു.
Photoshopന്റെ fan അല്ല.
ശ്രീഹരി::Sreehari
ഇമറാത്തിൽ അങ്ങനെ പ്രഖ്യാപിച്ചാൽ വൃക്ഷം രക്ഷപ്പെടും.
ആത്മാര്‍ത്ഥം എന്നെഴുതിയതിൽ തെറ്റുണ്ടെന്നു എനിക്കു തോന്നുന്നില്ല. താങ്കളുടെ വിശതീകരണം അപൂർണ്ണമാണു്.
..പകല്‍കിനാവന്‍...daYdreamEr...
please read the previous post.
അസാധ്യപടം!!
ReplyDeleteനമ്മുടെ നാട്ടില്‍ ഉണ്ടാവുമോ ഈ മരം?
ReplyDeleteഗംഭീര ചിത്രം കൈപ്പള്ളീ. ഈ വൃക്ഷത്തെകുറിച്ചുള്ള വിവരണത്തിനു നന്ദി. അറിയാതെ ഞാനും സഫാപാര്‍ക്കില്‍ (അവിടെ നിറച്ചും ഈ മരങ്ങള്‍ മാത്രം) ഒരിക്കല്‍ ബാര്‍ബേക്യൂ ചെയ്യാന്‍ ഇതിന്റെ തുകല്‍ എടുത്തിട്ടുണ്ട്. ഇനിമുതല്‍ ശ്രദ്ധിക്കുന്നതാണ്.
ReplyDeleteഗംഭീര ചിത്രം !! അസാദ്ധ്യം!!
ReplyDeleteഗഫ് വൃക്ഷത്തിന്റെ പ്രാധാന്യം മനസ്സിലായി....എന്നാലും മേഘങ്ങള്‍ക്കിടയിലൂടെ വെയില്‍ വീഴുന്ന കാഴ്ചയാണ് എനിക്ക് ഏറെ ഇഷ്ടമായത്....
ReplyDeleteന്റെമ്മേ.....
ReplyDeleteഒന്നും പറയുന്നില്ല... ചിലപ്പോ സുഖിപ്പിക്കലായാലോ..
ഓ.. സ്മൈലിയും ഇടാന്‍ പാടില്ലേ?
എന്തായാലും മാരകപടം...മൈ സെല്യൂട്ട്.
കൈപ്പള്ളിമാഷേ, സഫാ പാര്‍ക്കിലും മുഷ്രിഫ് പാര്‍ക്കിലും ഇത് ധാരാളം കണ്ടിട്ടുണ്ടെങ്കിലും ഇതിന്റെ ചരിത്രം മനസ്സിലായീരുന്നില്ല. നന്ദി.
ReplyDeleteചിത്രത്തെപ്പറ്റി ഞാനൊന്നും പറയുന്നില്ല. സുഖിപ്പിക്കല്‍ പാടില്ല എന്ന് മുകളില്‍ പറഞ്ഞിട്ടുണ്ടല്ലോ ::-)
ദൈവമേ!! നിങ്ങൾ കാഴ്ചക്കാരെ പ്രാന്താക്കും. ഞാനിതും മോട്ടിച്ചു. ഇങ്ങിനെയുള്ള ചിത്രങ്ങളിട്ടാൽ മേലിലും മോട്ടിക്കും എന്നു വാൺ ചെയ്യുന്നു :) [സോറി, മോട്ടിച്ചോട്ടേ?]
ReplyDeleteകിടിലന്‍ ക്ലിക്ക്....
ReplyDelete