ഹ്യൂമിഡിറ്റി (മലയാളത്തില്‍ ജലബാഷ്പം എന്ന് പറയാം എന്നു് തോന്നുന്നു) എങ്ങനെ തരണം ചെയ്യാം എന്നതിനെ കുറിച്ച് ചില കാര്യങ്ങള്‍.
ഇമറാത്തില്‍ ഊഷ്മള കാലത്തില്‍ (ഏപ്രില്‍ - മാര്‍ച്ച്) ജലബാഷ്പം വളരേയധികം ഉണ്ടാവാറുണ്ട്. താപനില കൂടിയ അവസ്ഥയില്‍ വാഹനത്തില്‍ ശീതീകരണി പ്രവര്‍ത്തിക്കുന്നതിനാല്‍ കാമറയും മറ്റു ചിത്രീകരണ ഉപകരണങ്ങളും വാഹനത്തില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ അന്തരീക്ഷത്തിലെ ജലാംശം അതില്‍ സംഗ്രഹിക്കപ്പെടും. ഈ അവസ്ഥയില്‍ അന്തരീക്ഷത്തിലെ Fungiiയും മറ്റു സൂഷ്മ പ്രാണികളും കാമറയുടെയും ലെന്സിന്റേയും ഉള്ളില്‍ കടക്കാനും വേരുറപ്പിക്കാനും സാദ്ധ്യതയുണ്ട്. ചില sealed lensesകളില്‍ ഈ പ്രശ്നം വളരെ വര്‍ഷം കഴിഞ്ഞ ശേഷം മാത്രമെ സംഭവിക്കു. എങ്കിലും ഇതു സംഭവിച്ചുകഴിഞ്ഞാല്‍ ലെന്സിനെ ഒരുവിധത്തിലും പഴയരൂപത്തിലേക്ക് ശരിയാക്കിയെടുക്കാന്‍ കഴിയില്ല.
വില കൂടിയ lensഉകള്‍ ഈ പ്രശ്നത്തില്‍ നിന്നും സംരക്ഷിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍:
1) കാമറയും മറ്റു ഉപകരണങ്ങളും (ലെന്സ്, Filter, body) എപ്പോഴും നല്ലതുപോലെ താപകവചനം ചെയ്ത ഒരു സഞ്ജിയില്‍ സൂക്ഷിക്കുക. പല അളവുകളില്‍ വരുന്ന സഞ്ജികള്‍ വിപണിയില്‍ ലഭ്യമാണു്. സഞ്ജിയില്‍ ലെന്സുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പ്രത്യേക അറകളും ഉണ്ടാകാറുണ്ട്.
2) കാമറ സഞ്ജിയില്‍ ആണെങ്കില്‍ പോലും ശീതികരണി പ്രവര്‍തിക്കുന്ന വാഹനത്തില്‍നിന്നും കാമറ പുറത്തെടുകരുത്. വാഹനത്തിന്റെ പുറത്തിറങ്ങിയതിനു ശേഷം സഞ്ജി പുറത്തിറക്കുക. 15 മിനിറ്റ് കഴിഞ്ഞ ശേഷം കാമറ പുറത്തെടുക്കുക. ഇങ്ങനെ ചെയ്താല്‍ കാമറയിലും ലെന്സിലും ജലാംശം സംഗ്രഹിക്കപ്പെടില.
3) കാമറസഞ്ജി ഉപയോഗിക്കുന്നതിനാല്‍ വിമാന യാത്രയിലും ഉപകരണങ്ങള്‍ സുരക്ഷിതമായിരിക്കും.
ചില കാമറാസഞ്ജി നിര്‍മാദാക്കള്‍ http://www.tamrac.com/ , http://www.lowepro.com/
kaipalli, oru medium rangilulla semi prfessional camera onnu suggest cheyyamo. photographyyepati oru pidiyumillatha ennal thalparyamulla oralke vandiyane.reply to binumathewus@gmail.com
ReplyDeleteകൊള്ളാം ...നന്ദി.
ReplyDeleteആദ്രത
ReplyDelete