March 30, 2010

എന്റെ കേരളം എത്ര സുന്ദരം. Part I

മൂന്നാറിൽ കണ്ട ചില കാഴ്ചകൾ. KTDCയുടെ brochureൽ കാണാൻ കഴിയാത്ത അതി “മനോഹരമായ” ചില കാഴ്ചകൾ പകർത്താൻ ശ്രമിക്കുകയാണു.

കേരളത്തിന്റെ അഭിമാനമായ മൂന്നാറിൽ വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികൾ വന്നു് കണ്ടു് അന്തം വിടുന്ന ചില കാഴ്ചകൾ നിങ്ങളും കാണുക.













22 comments:

  1. എന്റെ കേരളം എത്ര സുന്ദരം

    ReplyDelete
  2. prathikshedam , amarsham ellam photoyiloode!!! njanum koode...

    ReplyDelete
  3. സര്‍ക്കാരും ജനങ്ങളും മാറണം.

    ചുരുങ്ങിയത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെങ്കിലും ചവറുകള്‍ അലക്ഷ്യമായി ഇടുന്നവറ്ക്ക് പിഴ ചുമത്തുവാന്‍ ഉദ്ധ്യോഗസ്ഥരെ വെക്കണം. പലരും ഇത് ഇഷ്ടപ്പെടാതെ ചെയ്യുന്നവരാണ്. കാരണം ഒരു ബിന്‍ അവിടെയെങ്ങും മഷിയിട്ട് തിരഞ്ഞാല്‍ കാണില്ല. അല്ലെങ്കില്‍ അങ്ങിനെ ഒരു പരിപാടിയില്ല എന്നതാണ്‍ സത്യം.

    സര്‍കാരിന്‍ ചെയ്യാവുന്നത്: ന്യയമായ അകലത്തില്‍ ബിന്നുകള്‍ സ്ഥാപിക്കുക, അലക്ഷ്യമായി ഗാര്‍ബേജ് ഇടുന്നവറ്ക്ക് on the spot പിഴ ചുമത്തുക. നടപ്പിലാക്കാന്‍ മതിയായ ഗാര്‍ഡുകളെ നിയമിക്കുക.

    ReplyDelete
  4. ഇതും കേരളമാണ്. വികൃത കേരളം.
    (സുന്ദരമായത് കാണാനാണ് മിക്കവർക്കും താല്പര്യം.
    ഇതും കാണേണ്ടതാണ്. ഒരു തിരിച്ചറിവിനെങ്കിലും.
    നന്ദി.. കൈപ്പള്ളീ.)

    ReplyDelete
  5. സുന്ദരമല്ലാത്ത മുഖവും അറിയണം..

    ReplyDelete
  6. ഇപ്പോള്‍ സത്യത്തില്‍ ഇതാണ് ഒറിജിനല്‍ കേരളം. ചെന്നൈ ഇല്‍ പോലും ഇല്ലാത്ത ചൂടും ... കുടിക്കാന്‍ പോലും വെള്ളം കിട്ടാത്ത അവസ്ഥയും ചെര്‍നാല്‍ പൂര്‍ണം ആയി

    ReplyDelete
  7. മാലിന്യ നിർമ്മാർജനത്തിനു വ്യക്തമായ ഒരു നയമോ, സംവിധാനമോ ഇപ്പോൾ കേരളത്തിൽ നിലവിലില്ലാ. ഈ അവസ്ഥയിൽ പ്ലാസ്റ്റിൿ സഞ്ചികളും PET bottleകളും നിരോധിക്കേണ്ടതാണു്. പാനിയങ്ങൾ വിതരണം ചെയ്യുന്നതിനു് ഉപയോഗിക്കുന്ന PET bottleകളും Aluminum പാട്ടകളും വിതരണക്കാർ തന്നെ ഒരു തുക നൾഗി ഇവ തിരികെ വാങ്ങിക്കുന്ന ഒരു പദ്ധതി പ്രഭല്യത്തിൽ കൊണ്ടുവന്നാൽ ഈ plastic മാലിന്യ പ്രശ്നത്തിനു ഒരു പരിഹാരം ഉണ്ടാകും എന്നു കരുതുന്നു.

    ReplyDelete
  8. sewage treatmentഉം waste managementഉം കേരളത്തിന്റെ വികസനത്തിന്റെ ഭാഗമാക്കാൻ ഇവിടുള്ള ജന പ്രതിനിധികൾ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയില്ല. ഇല്ല എന്നാണു പ്രത്യക്ഷത്തിൽ ഈ "കുപ്പാലയം" കണ്ടപ്പോൾ തോന്നുന്നതു്.

    ReplyDelete
  9. aaaa hotel thakarkaan kondu poya bulldozer inonnum ee chavaru ividennu maataan kazhiyilla...kaaranam chavaru maatunnathu TV yil varillaaa.......chavaru maataaan ividey oru karutha poochayum velutha poochayum illa Mr.Achummaaaammaaa...............(kayyadi kittatha naadinupakaaramulla enthengilum onnu cheyyu)

    ReplyDelete
  10. വല്ലാത്ത കഷ്ടമാണ് നാട്ടിലെ കാര്യം. പഴയ ഭംഗിയൊക്കെ പോയി തുടങ്ങി. സര്‍ക്കാരിനെ പറഞ്ഞ് രക്ഷപ്പെടാനാണ് നമ്മള്‍ ശ്രമിക്കുക. ഓരോരുത്തരും ചെയ്യാനുള്ളത് ചെയ്താലും കുറെയൊക്കെ മാറിയേനെ.

    എന്തായാലും ഈ കാഴ്ചകളും നാം കാണേണ്ടതുണ്ട്.

    ReplyDelete
  11. ഓരോ വർഷവും മാലിന്യനിക്ഷേപത്തിന്റെ തോതു കൂടി വരികയാണ്.
    കഷ്ടം.

    ReplyDelete
  12. തീട്ടം തിന്നുന്ന പട്ടിക്ക് വളി പപ്പടം എന്നു പറഞ്ഞതു് പോലെയാണു കേരളീയർക്ക് plastic മാലിന്യം. പ്ലാസ്റ്റിൿ packaging ഉണ്ടാക്കുന്ന പാരിസ്തിധി പ്രശ്നങ്ങളെ കുറിച്ച് മലയാളിക്ക് അറിയാത്തതുകൊണ്ടോ ഇവ നശിപ്പിക്കാനുള്ള സവിധാനം നിർമ്മിക്കാനുള്ള കാശില്ലാത്തതുകൊണ്ടോ അല്ല. ഇതിനേക്കാൾ ഗുരുതരമായ മാലിന്യങ്ങൾ കേരളത്തിലെ പുഴകളിലും, കുടിവെള്ളത്തിലും, ഭൂഗർഭ ജലാശയങ്ങളിലേക്കും അനുദിനം ഒഴുകിക്കൊണ്ടിരിക്കുകയാണു്. അതിനൊരു പരിഹാരമാണു plastic wasteനേക്കാൾ വലിയ പ്രശ്നം.

    ReplyDelete
  13. പുഴകള്‍ മാലിന്യനിക്ഷേപിക്കാനുള്ളയിടമാണെന്നാണ് പൊതുവെ ധാരണ; എന്റെ നാട്ടില്‍ (വളര്‍പട്ടണം പുഴയില്‍) പഴകിയ ബെഡ് മുതല്‍ നാട്ടിലെ മുഴുവന്‍ മാലിന്യങ്ങളും പുഴയില്‍ ഒഴുക്കിവിടും പിന്നെ പുഴ എല്ലാ മാലിന്യങ്ങളും കടലില്‍ ചെന്നു തള്ളും.

    തന്റെ മക്കളുടെ കാലത്ത് നാട് നാറിപ്പോട്ടെ എന്ന് നാട്ടുകാര്‍ തീരുമാനിച്ചാല്‍. ഞമ്മ ന്താ ചെയ്യാപ്പാ.

    ReplyDelete
  14. മിക്ക ചിത്രങ്ങളും മഹാമോശം.
    ഡെപ്ത്ത് ആഫ് ചവർ വളരെ കുറവ്.
    പലതും ഔട്ട് ആഫ് ഫോക്കഴ്...
    കളർ ബാലൻസ് ശരിയല്ല. ഒക്കെ ഒരു തരം ഡള്ള് സാധനങ്ങൾ.
    സാധാരണ കാണാറുള്ള പടങ്ങളുമായി ഒത്തുനോക്കുമ്പോൾ ഭയങ്കര കോണ്ട്രാഷ്‌ട്.

    ഇങ്ങനത്തെ അശ്ലീലചിത്രങ്ങളൊക്കെ നെറ്റിൽ ഇട്ട് നാടിന്റെ പേരു ചീത്തയാക്കുന്ന യെവന്മാരെയൊക്കെ സൈബർസെല്ലിൽ പറഞ്ഞുകൊടുത്ത് പിടിപ്പിക്കണം.

    ReplyDelete
  15. നാട്ടില്‍ എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെയെല്ലാം പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ്. ഇത് കൂ‍ടാതെ ഇപ്പോള്‍ മറ്റൊരു അപകടവുമുണ്ട്. ചില സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്കും മറ്റെല്ലാ വേസ്റ്റുകളും വീടിന്റെ പിന്‍ഭാഗത്ത് വെച്ചു കത്തിക്കുകയാണ് (BACKYARD BURNING). മേലെ കമന്റ് എഴുതിയ യരലവയുടെ നാട്ടിലാണ് ഞാനിത് വ്യാപകമായി കണ്ടത്. ഇങ്ങനെ വേസ്റ്റുകള്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വാതകങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പറയേണ്ടതില്ലല്ലൊ. സര്‍ക്കാരിനോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ പൌരജനങ്ങള്‍ക്കോ ഇതിലൊന്നിലും ഒരു നയമോ കാഴ്ചപ്പാടോ ഒന്നുമില്ല.

    യരലവയുടെ വാക്കുകള്‍ ഞാന്‍ ഇങ്ങനെ തിരുത്തുന്നു: തന്റെ മക്കളുടെ കാലത്ത് തന്നെ നാട് നശിച്ച് പോട്ടെ എന്ന് നാട്ടുകാര്‍ തീരുമാനിച്ചാല്‍. ഞമ്മ ന്താ ചെയ്യാപ്പാ.

    ReplyDelete
  16. മിക്ക ചിത്രങ്ങളും മഹാമോശം.
    ഡെപ്ത്ത് ആഫ് ചവർ വളരെ കുറവ്.
    പലതും ഔട്ട് ആഫ് ഫോക്കഴ്...
    കളർ ബാലൻസ് ശരിയല്ല. ....

    ഇതെഴുതിയ ആളുടെയും ബാലന്‍സ് ശരിയല്ല എന്ന് തോന്നുന്നു!:)

    വിശ്വപ്രഭ എഴുതിയത് ശരിയാണ്. ചിത്രങ്ങളില്‍നിന്നും കവറുകളിലെഴുതിയിരിക്കുന്ന വാക്കുകള്‍ വായിക്കാനാവുന്നില്ല.
    എന്താണീ melodica?

    ReplyDelete
  17. kaippilly , എറണാകുളത്ത്, കളമ്മശ്ശേരി കഴിഞ്, എസ്.സി.എം.എസ് കോളജും കഴിഞ്, ഏതാണ്ട് ലോറീ ബേ യുടെ ഒക്കെ സ്ഥലത്തായിട്ട്, ഒരു രണ്ട് ഏക്കറോളം സ്ഥലം മൊത്തം പ്ലാസ്റ്റിക്ക് മാലിന്യം കൊണ്ട് മാത്രം നിറ്ച്ച് വച്ചിരിയ്ക്കുകയാണു. ലോഡ് കണക്കിനു മാലിന്യങ്ങള്‍ റോഡരികിലേയ്ക്ക് ടിപ്പര്‍ വന്ന് ദിവസേന മറിച്ചിട്ടിട്ട് പോകുന്നു, പക്ഷി ശല്യങ്ങള്‍ വേറെയും. കേരളം ഒരു ദുരന്ത ഭൂമിയായ് മാറും എന്നതിനു ഒരു സംശയ്‌വും വേണ്ട. കേരളത്തില്‍ ചേരികള്‍ ഇല്ലാത്തതിന്റെ ഒരു കുറവാണു, മാലിന്യകളിലേ പ്ലാസ്റ്റിക്കിന്റെയും മറ്റ് ഉപയോഗ സാധനങ്ങളുടെയും കുമിഞ് കൂടല്‍. മുമ്പൈ പോലുള്ള സ്ഥലങ്ങളില്‍ ചേരി പ്രദേശങ്ങളിലെ ആളുകള്‍ ഇവ കൊണ്ട് പോയി തരം തിരിച്ച് വലിയ ഒരു ഇന്‍ഡസ്റ്റ്രി തന്നെ ആക്രീടെ നടക്കുന്നു.

    ReplyDelete
  18. എന്റ്രി പോയിന്റെ തിരിച്ച് കെട്ടി, വീഗാ ലാന്റില്‍ ഒക്കെ ചെയ്യുന്ന പോലെ, ഈറ്റബിള്‍സ് കടത്തി വിടാതെ ഇരുന്നാല്‍ അല്പം ശമനം ഉണ്ടാവുമോ? എല്ലാത്തിനുമുപരി, പൌരന്മാര്‍ക്ക് സെന്‍സുണ്ടാവുക എന്നതാണു.

    ReplyDelete
  19. ഇത്ര സുന്ദരം എന്നു കൈപ്പ്സിനു ഇപ്പൊഴെ മനസ്സിലായൊള്ളൂ..

    കൈയ്യിലിരിക്കുന്ന വെയിസ്റ്റ്, അതെന്തായാലും എവിടെനില്‍ക്കുന്നൊ അവിടെയ്ക്ക് എറിയുക ..അത് റോഡാകാം, നദിയാകാം പാര്‍ക്കാകാം. നമ്മുടെ ആളുകളുടെ ഈ മനോഭാവം മാറാത്തിടത്തോളം ഇനിയും സുന്ദരമാവും നമ്മൂടെ കേരളം !!

    ReplyDelete
  20. എല്ലാം സർക്കാർ തന്നെ വായിലോട്ട് കോരി ഒഴിച്ചുതരണം എന്നു പറയുന്ന ജനതക്ക് ഇങ്ങനെയൊക്കെ തന്നെ സംഭവിക്കും.

    നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ നമ്മൾ തന്നെ ചെയ്യണം.

    കേരളത്തിൽ കൂണു് പോലെ ഉയർന്നു വരുന്ന real estate developmentകൾ കണ്ടു അന്തം വിടുന്ന വിദേശ മലയാളികൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളുണ്ടു്. തിരുവനന്തപുരത്തും, കോഴിക്കോടും, കൊച്ചിയിലും അനേകം ബഹുനില കെട്ടിടങ്ങൾ കെട്ടി പൊക്കുന്നുണ്ടു്. ഇവയെല്ലാം നല്ല വിലയ്ക്ക് വിറ്റുപോകുന്നുമുണ്ടു്. പക്ഷെ മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിനു് യാതൊരു വ്യവസ്ഥയും ഇവിടങ്ങളിൽ ഇല്ല. ഈ കെട്ടിട സമുച്ചയങ്ങളിൽ താമസിക്കാൻ പോകുന്ന ഭൂരിപക്ഷം വരുന്ന നിങ്ങളേപ്പോലുള്ള വിദേശ മലയാളികൾക്കുപോലും ഫ്ലാറ്റുകൾ വാങ്ങുമ്പോൾ ഇതു് ഒരു ഘടകം ആകുന്നില്ല.

    വാകൊണ്ടു മാത്രം വള വളന്നു പരിതപിക്കുന്നതിൽ കാര്യമില്ല. ഫ്ലാറ്റുകൾ വാങ്ങുന്നതിനു മുമ്പുതന്നെ പ്ലാസ്റ്റിൿ വേസ്റ്റും മറ്റു മാലിന്യങ്ങളും നിർമ്മാർജ്ജനം ചെയ്യാൻ സംവിധാനം ഉണ്ടോ എന്നു അന്വേഷിച്ച ശേഷം ഫ്ലാറ്റുകൾ വാങ്ങുക.

    കടകളിൽ നിന്നും സാദനങ്ങൾ വാങ്ങുമ്പോൾ പ്രാസ്റ്റിൿ സഞ്ചികൾ ഒഴിവാക്കാൻ കഴിയുമെങ്കിൽ ഒഴിവാക്കുക. മൽസ്യം വാങ്ങാൻ ചന്തയിൽ പോകുമ്പോൾ കൈയിൽ ഒരു washable bag കൊണ്ടുപോവുക.

    കടക്കാരോട് പ്ലാസ്റ്റിൿ packaging ഇല്ലാത്ത ഉല്പന്നങ്ങൾ ചോദിച്ചു വാങ്ങുക. everything is a matter of demand and supply. What we see Munnar and similar resorts are the results of our collective mindset. If we truly are an environmentally conscious progressive bunch of people our governments would also reflect that attitude.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.