August 15, 2007

15 August





സമയക്കുറവു കാരണം ഇത്തവണ പരിപാടികള്‍ വളരെ ചുരുക്കി നടത്തി.

:)

11 comments:

  1. സ്വാതന്ത്ര്യ ദിനാശംസകള്‍..

    നല്ലൊരാശയം... ഇങ്ങിനെയും സ്വാതന്ത്ര്യമാഘോഷിക്കാമല്ലേ!. ഇവിടെ ഗള്‍ഫില്‍ ഇങ്ങിനെ ചെയ്താല്‍ കുഴപ്പമുണ്ടാവുമൊ ആവൊ...എന്തായാലും അടുത്ത സ്വാതന്ത്ര്യദിനത്തില്‍ എന്റെ വാഹനത്തിലും ഇതുപോലെ ചെയ്യും! (ഞാന്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍...:)

    ReplyDelete
  2. കൈപ്പള്ളി ഷാര്‍ജയിലാണ്‌ കുഞ്ഞാ.

    സ്വാതന്ത്ര്യ ദിനമായിട്ട് ഒന്നും ചെയ്യാത്ത ഞാന്‍ ഉദ്ദേശശുദ്ധിയോടു കൂടി ചെയ്ത ഒരു കാര്യത്തില്‍ ദോഷം കാണരുതാത്തതാണ്‌. എന്നാലും ആ ദേശീയ പതാകയുടെ മുഴുവന്‍ ചിത്രീകരണം വേണ്ടിയിരുന്നില്ല കൈപ്പള്ളീ. അതിനൊക്കെ ഒരു അളവും കണക്കും ഉള്ളതല്ലേ. നടുവിലുള്ള അശോക ചക്രത്തിന്‌ ഇരുപത്തിനാല്‌ ആരക്കാല്‍ വേണ്ടതാണ്‌. സാധാരണ ഇത്തരം റെപ്രസെന്റേഷനുകളില്‍ പതാകയുടെ ഫ്രന്റ് വ്യൂ മുഴുവനായി കാണിക്കാറില്ല.

    ReplyDelete
  3. നന്നായിട്ടുണ്ട് കൈപ്പള്ളിച്ചേട്ടാ. കുഞ്ഞന്‍ മാഷെ ഗള്‍ഫിന്റെ വിരിമാറില്‍ ഷാര്‍ജയില്‍ തന്നെയാണ് ഇത് ചെയ്തിരിക്കുന്നത്. :-)

    ReplyDelete
  4. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാശംസകള്‍.ഭാരതം ഐശ്വര്യപൂര്‍‌ണ്ണമാവട്ടെ!

    ReplyDelete
  5. കണ്ണൂസ്‌

    കൊല്ല് കൊല്ല് :)

    ReplyDelete
  6. കൈപ്പിള്ളി - ഭാരതമെന്ന് കേട്ടാല്‍....
    ഗുഡ് വര്‍ക്ക്..

    കുഞന്‍സ് - ഇന്നലത്തെ ഗള്‍ഫ് ന്യൂസിന്റെ ഒരു ഫുള്‍ ഷീറ്റ് ഭാരതത്തിന്റെ ദേശീയ പതാകയുടെ ചിത്രമായിരുന്നു. കാക്ക കറുപ്പില്‍ ചില കൈകള്‍ നമ്മുടെ രാഷ്ട്ര പതാക പതിയ കാറ്റില്‍ ഉലാത്തുന്ന ചിത്രം, പതാക മുഴുവനും ചുരുളഴിയാതെ, നല്ല ഒരു സുഖം തരുന്ന ചിത്രം. ഞാനും കണ്ടിട്ട് ഒന്ന് അന്ധാളിച്ചു, യു.എ.ഈ പേപ്പറില്‍ ഇത്രേം വലിയ പരസ്യമോ എന്ന്.

    പിന്നീട്, താഴെ, എറ്റിസലാത്തിന്റെ വക ചെറിയ ഒരു ബോക്സില്‍ ഒരു പരസ്യവാചകമുണ്ടായിരുന്നു, ഇഞ്ചോയ് റെഡൂസ്ഡ് റെയ്റ്റ്സ് റ്റു ഇന്ത്യ റ്റുഡേ ഫോറ് ഫുള്‍ ഡേ എന്ന്. എന്തായാലും ഫുള്‍ പേജ് പരസ്യവും, ത്രിവര്‍ണ്ണ പതാകയുമൊക്കെ എന്നെ ഹരം പിടിപ്പിച്ചു.

    ReplyDelete
  7. പെയിന്റടിച്ചതേയുള്ളൂ ഇത്തവണ കൊടിപറത്തിയില്ലേ?

    ReplyDelete
  8. കൈപ്പിള്ളി ചേട്ടാ...,

    താങ്കളുടെ ഭാരത വാകുകളില്‍ വല്ലാതെ ആകൃഷ്ടനായി പ്പോകുന്നു. ഈ ചിത്രങ്ങളീലല്ല. വാക്കുകളില്‍. പ്രവര്‍ത്തനങ്ങളില്‍.. ചിന്തകളില്‍...

    ReplyDelete
  9. ഏറ്റവും പ്രിയപ്പെട്ട നിഷാദ് അറിയുന്നതിന് എന്തെന്നാല്‍ ,

    ബ്ലോഗ് ഡിലീറ്റ് ചെയ്തതില്‍ ആത്മാര്‍ത്ഥമായ ദു:ഖമുണ്ട് . കൈപ്പള്ളി ഒരു ജീനിയസ്സ് ആണെന്ന് തിരിച്ചറിയുന്ന എത്രയോ പേര്‍ ബ്ലോഗിലുണ്ട് . ആ പോളില്‍ (Poll) പ്രതിഫലിക്കപ്പെട്ടത് കൈപ്പള്ളിയോടുള്ള വിരോധമായിരുന്നില്ല മറിച്ച് ഗാന്ധിജിയോടുള്ള വൈകാരികമായ താദാത്മ്യമായിരുന്നു.

    എനിക്ക് കൂടുതല്‍ ഒന്നും എഴുതാന്‍ കഴിയുന്നില്ല .
    സ്നേഹപൂര്‍വ്വം,
    കെ.പി.എസ്.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.