February 25, 2007

sacred ibis

  Posted by Picasa

February 19, 2007

പട്ടം പറത്തുന്നെങ്കില്‍ ഇങ്ങനെ പറത്തണം.

പട്ടം പറത്തുന്നെങ്കില്‍ ഇങ്ങനെ പറത്തണം.

Jebel Ali beachല്‍ para-surfing ചെയ്യുന്ന ചെറുപ്പകാരന്‍.


80mm Sigma F2.8


170mm Sigma F9


600mm Sigma F7.1

February 15, 2007

വീണ്ടും ഒരു ചീറ്റിപോയ HDR "പരൂക്ഷണം"



വീണ്ടും ഒരു ചീറ്റിപോയ HDR "പരൂക്ഷണം" അരെയും കണിക്കണ്ട കാണിക്കണ്ട എന്നും വെച്ചിരിച്ചിരികുകയായിരുന്നു. പിന്നെ തോന്നി കാണിക്കാമെന്നു.

മൂനു exposure ചെയ്തു colour intensity balance ചെയ്യാനുള്ള ശ്രമമായിരുന്നു. ഞാനറിഞ്ഞോ ആ പുല്ലുകളു് കാറ്റില്‍ നീങ്ങുമെന്ന് !
പടം മൂനും overlay ചെയ്തപ്പോള്‍ വിദൂരത്തില്‍ Emirates Tower എല്ലാം കൊള്ളാം ബാക്കിയുള്ള മുളയും ചെടിയുമെല്ലാം ആടിപ്പോയി. ഇതായിരിക്കും ലവമ്മാര്‍ surrealism എന്നും മറ്റെ തൊലിപ്പെന്നുമെല്ലാം പറയണത്. എന്തരായാലും നിങ്ങളു "അതി"പ്രായങ്ങളു് പറ. Posted by Picasa

Straited Heron

 


ഇത് Striated Heron (Butorides striatus).
Order:Ciconiiformes
Family: Ardeidae (കൊക്കുകളുടെ ഇനം)

തവിട്ടും വെളുപ്പുമാണു അറേബ്യന്‍ പ്രദേശങ്ങളിലുള്ള ഇനത്തിന്റെ തൂവലിന്റെ നിറം. കാലുകളും, ചുണ്ടും മഞ്ഞ നിറം. South America തൊട്ട് Australiaവരെ കാണപ്പെടുന്ന പക്ഷിയാണു ഇത്.
ദേശാടനം ചെയ്യാറില്ലെങ്കിലും ഇമറാത്തില്‍ ഇവയെ ( ഞാന്‍ ) ശീതകാലങ്ങളില്‍ കാണാറില്ല.

ചുണ്ടു തൊട്ടു വാലുവരെയുള്ള നീളം: 30 - 40cm.
ചിറകുകളുടെ വിടര്ത്തിയ വീതി: 40-50cm.
ഈ പടം എടുത്തത് സ്ഥലം: നാദ് അല്‍ ഷീബ race course.
Lense: 80-400mm F 4.5 - 5.6 OS Sigma + 2X Tamron Teleconverter
Body : Canon 400D. Posted by Picasa

February 13, 2007

അഭിഷേകം

Posted by Picasa

കൊര്മൊറന്റ് പക്ഷിയുടെ മത്സ്യ ബന്ധന രീതി



ഇത് Great Cormorant (Phalacrocorax carbo) . കടലിലും കായലിലും വെള്ളത്തില്‍ മുങ്ങി മത്സ്യം പിടിക്കുന്ന പക്ഷി. ചിറകുകള്‍ തമ്മിലുള്ള നീളം: 120cm -150cm. ചുണ്ടും വാലും തമ്മിലുള്ള നീളം: 60cm - 100cm.

ഇരുപതും മുപ്പതും സെകന്റ് വെള്ളത്തില്‍ ഊളിയിടുകയും അതിവേഗത്തില്‍ മത്സ്യത്തെ പിന്തുടര്ന്നു പിടിക്കുകയും ചെയ്യും. ‌

കഴിഞ്ഞ നൂറ്റാണ്ടില്‍ മത്സ്യബന്ധനത്തിനു ഭീഷണി കാരണം ചില നാടുകളില്‍ ഇവ വേട്ടയാടപ്പെടുകയുണ്ടായി. വംശനാശത്തിന്റെ വക്കില്‍ വരെ എത്തിനിന്ന ഈ പക്ഷിയെ കര്‍ശനമായ സംരക്ഷണതിന്റെ ഫലത്താല്‍ പൂര്വാധികം ശക്തിയോടെ തന്നെ ഇവ തിരികെവരുകയും ചെയ്തു.

മത്സ്യബന്ധനത്തിനു ഇവ നൂറും മുന്നൂറും വരെയുള്ള കൂട്ടങ്ങളായി "C" ആകൃതിയില്‍ ജെല നിരപ്പിന്റെ തൊട്ടു മുകളില്‍ (ഒന്നോ രണ്ടോ അടി മുകളില്‍ !!! ) അതി വേഗത്തില്‍ പറക്കും. ജലത്തിലെ മത്സ്യങ്ങള്‍ മുകളില്‍ അകാശം മറയ്ക്കുന്ന ഏതോ ഒരു ഭീകര ജീവി വരുന്നത് കണ്ടു ഭയന്ന് "C" ആകൃതിയുടെ ഉള്ളിലേക്ക് നീന്ദി നീങ്ങും.



മുന്‍ നിരയിലെ പക്ഷികള്‍ വെള്ളത്തിലേക്ക് ഊളിയിടും. മത്സ്യങ്ങളെയും ചുണ്ടിലാക്കി ഇവ "C" ആകൃതിയുടെ പിന്‍ഭാഗത്തിലേക്ക് പൊങ്ങിവരും.

ഈ പക്ഷിയുടെ ജീവിത ശാസ്ത്രം പഠിക്കാന്‍ എനിക്ക് സൌകര്യം ചെയ്തു തന്നത് Baraccuda Beach Resortലെ ജോലി ചെയ്തിരുന്ന എന്റെ സുഹൃത്ത് കലേഷ് കുമാര്‍ ആണ്.

February 07, 2007

പോട്ടം പിടിക്കണ ബൂലോകരാ ഒരു പട്ടിക (XML feed)

എന്റെ ഫോട്ടോഗ്രാഫര്മാരായ കൂട്ടുകാരെ. ഞാന്‍ malayalee photo bloggersന്റെ ഒരു ലിസ്റ്റ് തയ്യാറാക്കുന്നുണ്ട്.

ഭാവിയില്‍ കാശുണ്ടാക്കാന്‍ വേറേ വഴി ഒന്നുമില്ലെങ്കില്‍ അതു വിറ്റു എന്തെങ്കിലും ചില്ലറ ഉണ്ടക്കാം എന്നു കരുതിയാണെന്നു കൂട്ടുക്കോളു.

ഈ ബ്ലൊഗിന്റെ വലതു വശത്തു ആ ലിസ്റ്റ് കാണാം. നോക്ക്. mouse അങ്ങാട്ട് നീക്കുമ്പം അതി പടം വരും. കണ്ട?

ഇനി. ഈ ലിസ്റ്റില്‍ ഉള്‍പെടുത്താന്‍ താല്പര്യമുള്ളവര്‍ Blog URL കമന്റുകളായി അറിയിക്കുക.

listല്‍ നിന്നും എടുത്തു മാറ്റണമെങ്കില്‍ പ്രത്യേകം അറിയിക്കുക.

നിങ്ങളുടെ ബ്ലോഗിലേക്ക് ഒരു "ലിംങ്കം" എന്റെ ബ്ലോഗില്‍ നിന്നും ഞാനും കൊടുക്കാം അങ്ങോട്ടു ഇങ്ങോട്ടും "ലിംങ്കം" ഉണ്ടാക്കി ബൂലോഗത്തിലേ എല്ലാ പോട്ടം പിടിക്കണ മല്ലൂസ് തമ്മില്‍ ബന്ധപെടട്ടെ. ങേ..? ശോ!!! നിങ്ങളുടേയോക്കേ മനസു ശേരിയല്ല. ഞാന്‍ Link ആണുദ്ദേശിച്ചതു !!

February 02, 2007

വീണ്ടും ഒരു Warqa സന്ദര്‍ശനം

വെള്ളിയാഴ്ച രാവിലെ. (എന്നു വെച്ചാല്‍ 11:am രാവിലെ അല്ല ലവമ്മാരു് പറയുമ്പെലെ ungodly hour ആയ 7:00am രാവിലെ !! ) Warqaയില്‍ ഒരു work siteല്‍ പോകാനുണ്ടായിരുന്നു. എന്തായാലും രാവിലെ എണീക്കണം എന്നാല്‍ പിന്നെ ഇത്തിരി നേരത്തെ തന്നെ ആകാം എന്നു കരുതി. കൊറക്കണതെന്തിനു്, പ്രാന്തു പിടിച്ച 5 മണിക്ക് എണീറ്റ്. റോട്ടിലൊന്നും ഒരു തെണ്ടിയും ഇല്ലായിരുന്നു. അതെങ്ങന ഷാര്‍ജ്ജയില്‍ എന്നെപോലെ വേറെ പിരന്തന്മാര്‍ ആരേങ്കിലും കാണുമോ? റോട്ടിലെ സര്‍വ്വശക്തനും സകല അധികാരവുമുള്ള വണ്ടികള പോട്ടം പിടിക്കണ പടച്ചതമ്പുരാനായ speeding കാമറ പിടിക്കാതെ 119ല്‍ തന്നെ വണ്ടി E311 വഴി വിട്ടു. Warqaയിലെ മണ്‍ കുന്നുകള്‍ കുറ്റാകൂരിരിട്ടില്‍ എന്നോടു പറഞ്ഞു: "കൈപ്പള്ളി ടാ.. !! നീ ആങ്ങാട്ട് എവട പ്വാണു്? ഇഞ്ഞാട്ട് കൊണ്ടുവാട.. " എന്ന് എന്നെ വെല്ലുവിളിച്ചു. ഞാന്‍ വിട്ടുകൊടുത്തില്ല. കൊണ്ടു ചെന്നു. അവിടെ അതി സുന്ദരമായ ഏകാന്തത ഞാന്‍ അനുഭവപ്പെട്ടു. വെട്ടവും വെളിച്ചവും concrete കല്‍ മേടകള്‍ എല്ലാത്ത പ്രദേശം. കാറ്റ് തലോടി വരച്ച വരകളുള്ള മണ്മലകള്‍. അപ്പോള്‍ ചക്രവാളത്തിന്റെ വിളുമ്പില്‍‍‍ ദിവാകരന്‍ മേഘങ്ങള്‍ നീക്കി എന്നെ നോക്കി. ഭാഗ്യത്തിനു പെട്ടം പിടിക്കണ പെട്ടി വണ്ടിയില്‍ ഉണ്ടായിരുന്നു. ഇല്ലെങ്കില്‍ ഇതു എല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞു ഭലിപ്പിക്കേണ്ടി വരുമായിരുന്നു. :)






















February 01, 2007

കിഠിലന്‍ അക്ഷരങ്ങള്‍. :)

തൊഴിലുമായി ബന്ധപ്പെട്ട കാര്യമാണു. 80mm acrylic sheet water jetല്‍ മുറിച്ച് അക്ഷരങ്ങള്‍ ഉണ്ടാക്കാന്‍ കുറച്ചു നാളുകളായി പരീക്ഷിച്ചു വരുകയാണു. ഇപ്പോഴാണു അത് ഒത്തത്.
:)



  Posted by Picasa
©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.